
നല്ല ഗാനങ്ങള്‍ എന്നാല്‍ ……..
ഹൃദയ സ്പർശിയായ ഒരു “നല്ല ഗാനം” എന്നാൽ ഏറ്റവും പ്രധാനം അതിന്‍റെ “രചന” തന്നെ .. അത് സിനിമാ ഗാനമായാലും, പ്രണയഗാനമായാലും, ലളിത ഗാനമായാലും, ഭക്തിഗാനമായാലും …!! അതിനെ അരോഗദൃഢ ഗാത്രനായ ഒരു മനുഷ്യന്‍റെ സുദൃഢമായ അസ്ഥിക്കൂട്ടിനോട് ഞാൻ ഉപമിക്കുന്നു ..ആ അസ്ഥിക്കൂട്ടിൽ ചേരും വിധത്തിൽ ശ്രദ്ധയോടെ, ആർദ്ര സംഗീതമാകുന്ന മാംസം വച്ച് പിടിപ്പിക്കുമ്പോൾ വശ്യസൗന്ദര്യം പേറുന്ന ഒരു സുന്ദരനൊ സുന്ദരിയൊ പോലെ അനശ്വരമായ ഒരു ഗാനം പിറക്കുന്നു ..അത് എന്നാളും നിലനിന്ന് നമ്മെ മോഹിപ്പിക്കുന്നു.. വശീകരിക്കുന്നു ..എത്ര കേട്ടാലും മതിവരാതെ അത് നമ്മെ സന്തോഷിപ്പിക്കും .. സാന്ത്വനിപ്പിക്കും ..(അലക്സ് കെ. പോൾ കിഴവള്ളൂര്‍ )